08:19pm 17 September 2026
NEWS
കുഫോസിൽ പരിണാമ ജീവശാസ്ത്രത്തിൽ അന്താരാഷ്ട്ര ശിൽപ്പശാല
17/09/2026  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ പരിണാമ ജീവശാസ്ത്രത്തിൽ അന്താരാഷ്ട്ര ശിൽപ്പശാല
HIGHLIGHTS

വൈസ് ചാൻസലർ ഡോ എ ബിജുകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ഫാക്കൽറ്റി ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ “Evolution in Action: From Species Boundaries to Habitat Transitions” എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിച്ചു. കുഫോസ് സെനറ്റ് ഹാളിൽ നടന്ന ശിൽപ്പശാല കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. ബിജുകുമാർ ഉദ്ഘാടനം ചെയ്തു.

പരിണാമ ജീവശാസ്ത്രത്തിലെ സമകാലിക വിഷയങ്ങളായ സ്പീഷീസ് അതിരുകൾ, മോളിക്യുലാർ ഇക്കോളജി, ആവാസവ്യവസ്ഥാ മാറ്റങ്ങൾ, സ്പീഷീസ് വൈവിധ്യവൽക്കരണം തുടങ്ങിയ മേഖലകളാണ് ശിൽപ്പശാലയിൽ ചർച്ച ചെയ്തത്. വിവിധ ജൈവവ്യവസ്ഥകളിലെ പരിണാമ പ്രക്രിയകളെക്കുറിച്ചുള്ള ഗവേഷണ കാഴ്ചപ്പാടുകൾ പരിപാടിയിൽ അവതരിപ്പിച്ചു.യു.കെ.യിലെ ബാംഗോർ സർവകലാശാലയിലെ സുവോളജി (മോളിക്യുലാർ ഇക്കോളജി) റീഡർ ഡോ. അനിത മൽഹോത്ര “An Integrative Analysis of Species Boundaries in the White-lipped Pit Viper Complex” എന്ന വിഷയത്തിൽ പ്രഥമ വിദഗ്ധ പ്രഭാഷണം നടത്തി. വൈറ്റ്-ലിപ്ഡ് പിറ്റ് വൈപ്പർ (വൈറ്റ്-ലിപ്ഡ് പിറ്റ് വൈപ്പർ (White-lipped pit viper) എന്നത് തെക്കുകിഴക്കൻ ഏഷ്യയിൽ വ്യാപകമായി കാണപ്പെടുന്ന, തീവ്രവിഷമുള്ള ഒരു ഇനം പച്ചില പാമ്പാണ്)വിഭാഗത്തിലെ സ്പീഷീസ് അതിരുകൾ സമഗ്രമായി മനസ്സിലാക്കുന്നതിനുള്ള സമീപനമാണ് പ്രഭാഷണത്തിൽ അവതരിപ്പിച്ചത്.

“From Marine to Freshwater: Testing the Role of Habitat Transition in Periwinkle Diversification” എന്ന വിഷയത്തിൽ ബെംഗളൂരുവിലെ ATREE റിസർച്ച് അസോസിയേറ്റ് സൂര്യ നാരായണൻ രണ്ടാമത്തെ പ്രഭാഷണം നടത്തി. പെരിവിങ്കിൾ (കടൽ ഒച്ച്) വിഭാഗങ്ങളുടെ വൈവിധ്യവൽക്കരണത്തിൽ സമുദ്രത്തിൽനിന്ന് ശുദ്ധജല ആവാസവ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പങ്കാണ് പ്രഭാഷണത്തിൽ പരിശോധിച്ചത്.പരിണാമ പ്രക്രിയകൾ, ജൈവവൈവിധ്യം, പാരിസ്ഥിതിക മാറ്റങ്ങൾ തുടങ്ങിയ മേഖലകളിലെ അക്കാദമിക ആശയവിനിമയത്തിനും ദേശീയ-അന്താരാഷ്ട്ര ഗവേഷണ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനും ശിൽപ്പശാല വേദിയൊരുക്കി. ഡോ സുരേഷ്‌കുമാർ, ഡോ രാധിക രാജശ്രീ, ഡോ വി പി ലിംന മോൾ,  ഡോ രാജീവ് രാഘവൻ, ഡോ നെവിൻ കെ ജി  എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img